ഒരു കിളിക്കൂട്ടം
iru kiLi
mukkiLi
nakkiLi...olathumbath aadan ...
... onnum povanda. ivide ee CDppurathirunnadiya mathi :)
ഇത് എന്ത് കൊണ്ടുണ്ടാക്കിയ കിളികള്‍ ആണെന്ന് മനസിലായി കാണുമല്ലോ. പ്ലാസ്റ്റിക് വയര്‍ അഥവാ കേബിള്‍ അഥവാ ???. വലിയ ഇലക്ട്രോണിക് സാധനങ്ങള് മുറുക്കി കെട്ടാനായി ഉപയോഗിക്കുന്നവ. ഇന്നു ആ മഞ്ഞ വയര്‍ കെടക്കുന്നത് കണ്ടപ്പോള്‍ പെട്ടെന്ന് മുന്പെന്നോ കണ്ട കിളി രൂപം ഓര്‍മ വന്നു. ചില്ല് കൊണ്ടുള്ള ചെറിയ കുഴലും കുഞ്ഞു മുത്തും ഒക്കെ ചേര്ത്തു കോര്‍ത്ത് ഹാഗിംഗ് ഡെക്കറേഷന് ആയിരുന്ന ഒരു കിളി രൂപം. പച്ച ഓലയില്‍ മടക്കി ഉണ്ടാക്കി പഠിച്ചിരുന്നു ഒരു ദിവസം. പിന്നെ അത് മറന്നു. നന്നായി ഒരിക്കല്‍ പോലും ഉണ്ടാക്കി നോക്കാനും വിട്ടു പോയി (അതോ കേബിള്‍ ഉണ്ടായിരുന്നില്ലേ? ആ )
ഇന്നു കുറച്ചു നേരം തിരിച്ചു മറിച്ചും ഒക്കെ ഫോള്ടിയപ്പോ ഓക്കേ. സൊ സിമ്പിള്‍ വണ്. പിന്നെ മൂന്നെണ്ണം കൂടെ ഉണ്ടാക്കി. എടുത്തൊരു പഴയ CD പുറത്തും വച്ചു.അവിടെ ഇരിക്കട്ടെ.

Comments
ശ്‌ശ്‌ശ് :| മാന്ദ്യകാലത്ത് ഇങ്ങനത്തെ സത്യങ്ങള്‍ ഒന്നും പറയല്ല്