യു എ ഇ കാത്ത് കാത്ത് കാത്തിരുന്ന എക്പോ തുടങ്ങുകയായി. ഇന്ത്യയുടെ അടക്കമുള്ള പവലിയനുകളെ പറ്റി വാർത്തകൾ കാണുന്നുണ്ട്. അറബ് വുമൺ മ്യൂസിഷ്യൻസ് നെ മാത്രം ഉൾപ്പെടുത്തി എ ആർ റഹ്‌മാന്റെ ഓർക്കസ്ട്ര. എക്സ്പോ പ്രോഗ്രാമുകളും ലോകത്തെ എല്ലാ രാജ്യങ്ങളുടെയും പവലിയനുകളും ഒക്കെയായി സംഭവം ഒരു അടിപൊളി "വേൾഡ് ടൂർ" ആയിരിക്കും എന്നതുറപ്പ്. ഒക്ടോബർ മുതൽ 6 മാസത്തേക്ക് നടക്കുന്ന എക്സ്പോ എല്ലാ കുട്ടികൾക്കും വിദ്യാർത്ഥികൾക്കും ഫ്രീ എൻട്രിയാണ്. മുതിർന്നവർക്ക് ഒരു ദിവസത്തേക്ക് 95 ദിർഹവും ഒരു മാസത്തേക്ക് 195 ദിർഹവും ആറുമാസത്തേക്ക് (മുഴുവൻ സീസൺ ) 495 ദിർഹവുമാണ്. പിന്നെ ഫാമിലി ബിസിനസ് ഒക്കെ പാക്കേജുകൾ വേറെയുണ്ട്. ഒക്ടോബറിൽ മാത്രം ഒരു മാസത്തേക്ക് ഉള്ള സ്‌പെഷ്യൽ പാസ് ഉണ്ട്. 95 ദിർഹം തന്നെയാണിതിനും. അതൊരു ഗുഡ് ഓപ്‌ഷൻ ആണെന്ന് തോന്നുന്നു. നാല് വീക്കെന്റുകൾക്ക് നല്ല കറക്കത്തിനുള്ള ഓപ്‌ഷൻ ആണത്. എന്തായാലും " മുഴുവൻ ലോകത്തെ ഒരിടത്ത് കാണുക " എന്നത് ഇപ്പോൾ ദുബായിൽ എക്സ്പോയിൽ സംഭവിക്കുകയാണ്. ഡോണ്ട് മിസ് ഇറ്റ് #Expo2020 #DubaiExpo2020 #BookExpo2020Tickets Ticket Booking here : h...